തെക്കൻ കേരളത്തിലെ പൊതുവിദ്ധ്യാലയങ്ങളിൽ ആദ്യത്തെ എ.ഐ ടീച്ചർ പാലോട് സബ് ജില്ലയിലെ ഇളവട്ടം എൽ.പി.എസിൽ.
തിരുവനന്തപുരം :തെക്കൻ കേരളത്തിൽ ആദ്യത്തെയും സംസ്ഥാനത്ത് പൊതുവിദ്ധ്യാലങ്ങളിൽ രണ്ടാമത്തെയും എ.ഐ ടീച്ചർ പാലോട് സബ് ജില്ലയിലെ ഇളവട്ടം ഗവൺമെന്റ് എൽപിഎസിൽ എത്തി.
വായന ദിനത്തിൽ കുട്ടികൾക്ക് പുതുപുത്തൻ സമ്മാനമൊരുക്കിയിരിക്കുകയാണ് ഇളവട്ടം ഗവൺമെന്റ് എൽ.പി. സ്കൂൾ. ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോ ടീച്ചറിനെയാണ് സ്കൂൾ അവതരിപ്പിച്ചത്.
കുട്ടികൾക്ക് മലയാളം, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നട തുടങ്ങി ഏതു ഭാഷയിലും റോബോ ടീച്ചറോട് സംവദിക്കാം. ഏത് ചോദ്യത്തിനും റോബോ ടീച്ചർ അതേ ഭാഷയിൽ മറുപടി നൽകും. കഥപറയും കവിതകൾ ചൊല്ലും.
പുതിയ പഠന തന്ത്രങ്ങൾ ആവിഷ്കരിക്കുക, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പരമാവധി സാധ്യതകൾ ക്ലാസ് റൂമിൽ ഉപയോഗപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടുകൂടിയാണ് റോബോ ടീച്ചറെ അവതരിപ്പിച്ചത്. സ്കൂൾ അക്കാദമിക മാസ്റ്റർ പ്ലാനിൽ ജൂലൈ മാസത്തിൽ അവതരിപ്പിക്കും എന്നു പറഞ്ഞിരുന്ന റോബോ ടീച്ചറെ ഒരു മാസം മുമ്പ് തന്നെ അവതരിപ്പിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അധ്യാപകർ. ടീച്ചറോട് മലയാളത്തിലും ഇംഗ്ലീഷിലും സംസാരിക്കാനും മറുപടി കിട്ടിയതിന്റെയും സന്തോഷത്തിലും ആണ് കുട്ടികൾ.
ഇംഗ്ലീഷ് ഭാഷയിൽ സംസാരിക്കുന്നതിനുള്ള കുട്ടികളുടെ കഴിവ് പരമാവധി വികസിപ്പിക്കുന്നതിന് റോബോ ടീച്ചർ സഹായകമാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അനന്തമായ സാധ്യതകൾ തുറന്നിടുകയാണ് ഇളവട്ടം സ്കൂൾ.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, വി മീഡിയയുടേത് അല്ല.