BREAKING NEWS

6/recent/ticker-posts

കണ്ണീരിലാഴ്ത്തിയ ഉത്രാട പുലരി

കണ്ണീരിലാഴ്ത്തിയ ഉത്രാട പുലരി.ഓച്ചിറയിൽ ജീപ്പും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 പേർ മരിച്ചു. 

ഇന്ന് രാവിലെ 6 മണിക്ക് ഓച്ചിറ വലിയകുളങ്ങരയിൽ ആണ് സംഭവം. രണ്ട് പേര് രക്ഷപ്പെട്ടു,ജീപ്പ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നാണ് നിഗമനം. ചേർത്തലയിലേക്ക് പോവുകയായിരുന്ന ബസ്, എതിർദിശയിൽനിന്ന് വന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ ജീപ്പ് പൂർണ്ണമായും തകർന്നു. അപകടം നടന്നയുടൻ വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തി.മരിച്ച മൂന്നുപേരും തേവലക്കര സ്വദേശികളായ പ്രിൻസ് തോമസ്, മകൻ അതുൽ, മകൾ അൽക്ക എന്നിവരാണ് മരിച്ചത്, ഭാര്യയും മകളും ആണ് ചെറിയ പരിക്കൊടെ രക്ഷപ്പെട്ടത്, ഭാര്യ സഹോദരനെ നെടുമ്പാശേരി വിമാനത്താവളത്തിൽ കൊണ്ട് വിട്ടു വരുന്ന വഴിയാണ് അപകടം

Post a Comment

0 Comments