പോട്ടമാവ്, ശാസ്താംനട ഉന്നതികളിൽ ഓണകിറ്റുകൾ വിതരണം ചെയ്തു.
തിരുവനന്തപുരം :ജില്ലയിലെ പെരിങ്ങമ്മല പഞ്ചായത്തിലെ പോട്ട മാവ്, ശാസ്താംനട, എന്നിവിടങ്ങളിലെ പട്ടിക ജാതി,പട്ടിക വർഗ്ഗ ഉന്നതികളിൽ കേരള എൻ.ജി ഒ യൂണിയൻ സൗത്ത് ജില്ലയുടെ ആഭിമുഖ്യത്തിൽ നടന്ന ഓണകിറ്റ് വിതരണം ഡി.കെ മുരളി എം.എൽ എ ഉദ്ഘാടനം ചെയ്തു.എൻ.ജി ഒ യൂണിയൻ സംസ്ഥാന ട്രഷറർ വി.കെ ഷീജ അദ്ധ്യക്ഷയായിരുന്നു.വനപ്രദേശങ്ങളോടു ചേർന്ന പ്രസ്തുത ആദിവാസി ഊരുകളിൽ കഴിഞ്ഞ 8 വർഷവും ഓണക്കാലങ്ങളിൽ എം.എൽ എ യുടെ നേത്രുത്വത്തിൽ ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റ് വിതരണം നടത്തിയിരുന്നു.ചടങ്ങിൽ പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിനു മടത്തറ, മെമ്പർമാരായ ജയ് സിംഗ്,കലയപുരം അൻസാരി, മുഹമ്മദ് സിയാദ്, ഷെഹ്നാസ്, ശിവപ്രസാദ്, സുലൈമാൻ എൻ.ജി ഒ യൂണിയൻ ജില്ലാ ഭാരവാഹികളായ ജി.ഉല്ലാസ് കുമാർ, ഷിനു റോബർട്ട്, കെ.ആർ സുഭാഷ് കെ.ആർ സനു, ഊരുമൂപ്പൻ നാരായണൻ കാണി തുടങ്ങിയവർ പങ്കെടുത്തു.
-

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, വി മീഡിയയുടേത് അല്ല.