BREAKING NEWS

6/recent/ticker-posts

ഇളവട്ടം എൽ.പി.എസ് ൽ പരിസ്ഥിതി ദിനആഘോഷം സംഘടിപ്പിച്ചു.

ലോക പരിസ്ഥിതി ദിനം പ്രമാണിച്ചു ഇളവട്ടം ഗവ: എൽ.പി.എസിൽ നടന്ന പരിപാടികളുടെ ഉദ്ഘാടനം , സ്കൂൾ മുറ്റത്ത് നെല്ലിമരം നട്ടുകൊണ്ട് ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കാനാവിൽ ഷിബു ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി ദിന സന്ദേശ റാലി , 2022-ൽ ഇളവട്ടം വില്ലേജ് ആഫീസ് മുറ്റത്ത് ,സ്കൂൾ ഭിന്നശേഷി പ്രതിഭകൾ നട്ട ഞാവൽ മരം കുട്ടികൾ സന്ദർശിച്ചു. ഈ തണലിൽ ഇത്തിരി നേരം എന്ന പേര് നൽകിയ പരിപാടിയിൽ സ്കൂൾ എച്ച് എം (ഇൻ ചാർജ്) ബിനു. L , അദ്ധ്യക്ഷത വഹിച്ചു. വില്ലേജ് ആഫീസർ സനൂജ.s , ടീച്ചർമാരായ ആകാശ് എസ്.കെ, ആരതി പ്രസാദ്, തങ്കമണി , സുമേഷ് PTCM, വിദ്യാർത്ഥികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Post a Comment

0 Comments