കെ ഡബ്ലിയു എ എസ് എ കൈത്താങ്ങിന്റെ ആഭിമുഖ്യത്തിൽ പൊന്മുടി ഗവൺമെന്റ് യുപി സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് സ്റ്റേഷൻ തിരുവനന്തപുരം ജില്ല കമ്മറ്റിയുടെ ജീവകാരുണ്യ സംഘടനയാണ് കൈത്താങ്ങ്. കഴിഞ്ഞ 9 വർഷക്കാലമായി തിരുവനന്തപുരം ജില്ലയിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയാണ് സംഘടനയുടെ പ്രവർത്തനം മുന്നോട്ട് പോകുന്നത്. മധ്യ വേനൽ അവധിക്കാലത്ത് ജില്ലയിലെ മുഴുവൻ വാട്ടർ അതോറിറ്റി ഓഫീസുകൾക്ക് മുന്നിലും ബോക്സുകൾ സ്ഥാപിച്ചു ആ ബോക്സുകളിൽ ജീവനക്കാർ നിക്ഷേപിക്കുന്ന പഠനോപകരണങ്ങൾസമാഹരിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതാണ് പദ്ധതിയാണ് പ്രതീക്ഷാസഭരണി.
കൈത്താങ്ങ് പ്രസിഡന്റ് റിജിത് ചന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ ഇൻ ചാർജ് നിതിൻ സ്വാഗതം ആശംസിച്ചു. സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി ബിജു ഉത്ഘാടനം ചെയ്തു. കെ വിജയകുമാർ, വിഷ്ണു, ഹരീഷ് കുമാർ എസ്, വിജിത് വി, സജിൻ ബി എസ്, വിനീത് ജി വി, അനീഷ്,നിമിഷ,ജയലക്ഷ്മി, തുടങ്ങിയവർ സംസാരിച്ചു
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, വി മീഡിയയുടേത് അല്ല.