BREAKING NEWS

6/recent/ticker-posts

തിരിഞ്ഞുനോക്കാതെ അധികാരികൾ; തിരുവനന്തപുരത്ത് സ്കൂൾമതിൽ തകർന്നിട്ട് ദിവസങ്ങളായി.

തിരുവനന്തപുരം:നാലാഞ്ചിറ പറോട്ടുകോണം, കറ്റച്ചക്കോണം ഗവണ്മെന്റ് ഹൈസ്കൂളിൽ, മരം ഒടിഞ്ഞു വീണ് ചുറ്റുമതിൽ തകർന്നിട്ട് ദിവസങ്ങളായി.


 സ്കൂളിൽ എത്തുന്ന കുട്ടികൾക്ക് ഭീഷണിയായി തെരുവുനായ ശല്യം, മതിൽ അപകടവസ്ഥയിൽ ആയതിനാൽ കുട്ടികൾക്കും ഭീഷണിയുണ്ട്.
സ്കൂൾ പ്രവർത്തിക്കുന്ന സമയത്തുപോലും തെരുവുനായകൾ ഉള്ളിൽ കടക്കുന്നു.
 മര കഷ്ണങ്ങളും ഒടിഞ്ഞു വീണ ശിഖരാവശിഷ്ടങ്ങളും സ്കൂൾ പരിസരത്തു കൂടിക്കിടക്കുന്നതിനാൽ ഇഴ ജന്തുക്കളുടെ സാമിപ്യവും കണ്ടു വരുന്നു, വൃത്തിഹീനമായ സ്കൂൾ ഗ്രൗണ്ട് പരിസരവും, സാമൂഹിക വിരുദ്ധരുടെ ഇടപെലുകളും സ്കൂൾ അവസ്ഥക്ക് പ്രതികൂല സാഹചര്യമാണ് സൃഷ്ടി ച്ചിരിക്കുന്നത്.
സർക്കാർ തലത്തിൽ അടിയന്തിര ഇടപെടൽ പലതവണ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടികളും ഉണ്ടായില്ല.
  
ഏതെങ്കിലും ഒരു കുട്ടിക്ക് അപകടം സംഭവിക്കുമ്പോൾ മാത്രം ഉണർന്ന് പ്രവർത്തിച്ചിട്ട് കാര്യമില്ല. ഇത്തരം പ്രശ്നങ്ങളിൽ അടിയന്തിര ഇടപെടലുകളും ശാശ്വത പരിഹാരങ്ങളുമാണ് ഗവണ്മെന്റ് തലത്തിൽ നിന്നും വേണ്ടത്. ഒന്നിലധികം തവണ നടപടികൾക്കായ് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണെന്ന് സ്കൂൾ പിടിഎ പറയുന്നു.
കോർപ്പറേഷൻ അധികൃതർക്ക് കൊടുത്ത അപേക്ഷയുടെ അടിസ്ഥാനത്തിൽ മരഉരുപടികൾ ലേലം ചെയ്യാനുള്ള തീരുമാനം ഉടൻ ഉണ്ടാകണം, ആസ്‌ബെസ്‌റ്റോസ് ഷീറ്റ് ഉപയ്യോഗിച്ചുള ബലക്ഷയം വന്ന കെട്ടിടവും ഭയപ്പെടുത്തുന്ന അവസ്ഥയിലാണ്.
പുതു സമൂഹത്തിന്റെ ഭാവി മുന്നേറ്റത്തെ തന്നെ ആശങ്കപെടുത്തുന്ന ഈ അവസ്ഥയിൽ മാറ്റം വരുത്താൻ വേണ്ട നടപടി ക്രമങ്ങൾ കൈകൊള്ളണമെന്ന് സ്കൂൾ പി.ടി.എ ആവശ്യപ്പെട്ടു.

Post a Comment

0 Comments