തിരുവനന്തപുരം :പാലോട് വൃന്ദാവനം കൺവെൻഷൻ സെന്ററിൽ ഇന്ന് നടന്ന, കൊല്ലം ചിതറ അൽ ഹിറയിൽ ജാബിറുൽ ഹസന്റെയും മടത്തറ അനസ് മൻസിലിൽ ആഷിനയുടെയും വിവാഹമാണ് മാതൃകാപരമായി നടന്നത്.
കൊല്ലം ജില്ലയിൽ നടന്ന ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഭരണഘടനാ സാക്ഷരതാ പ്രൊജക്റ്റായ സിറ്റിസൺ 2022 ഇൽ സെനറ്ററായി പ്രവർത്തിച്ചയാളാണ് ജാബിറുൽ ഹസൻ.
തുടർന്ന് ഭരണഘടന സാക്ഷരത പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച Constitution Lieracy Council ന്റെ ട്രഷറർ കൂടിയാണ് ഇദ്ദേഹം.
കോൺസ്റ്റിറ്റുഷൻ ലിറ്ററസി കൗൺസിൽ ചെയർമാൻ നസീം ഖാൻ. എം , കോൺസ്റ്റിറ്റുഷൻ ലിറ്ററസി കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങൾ അബി ആർ, റസീന എം എ, അഞ്ചു. എ, ദേവിക, ബ്ലൈസി, ശ്രീജ എന്നിവർ ചേർന്ന് വധൂവരന്മാർക്ക് ഭരണ ഘടന കൈമാറി.
തുടർന്ന് Constitution Lieracy Council ചെയർമാൻ ശ്രീ നസീം ഖാൻ. എം ഭരണഘടനാ സന്ദേശം നൽകി.
ചിതറ പഞ്ചായത്ത് ഭരണഘടനാ പ്രൊജക്റ്റ് ടീമിന് വേണ്ടി എം.ആർ മുരളി അനുമോദന മെമെന്റോ നൽകി.
ഭരണഘടനാ മൂല്യങ്ങൾ അടങ്ങിയ ലഘുലേഘകൾ വിവാഹത്തിൽ പങ്കെടുത്ത എല്ലാവർക്കും വിതരണം ചെയ്തു.
ദേശീയ ഗാനത്തോടെ ചടങ്ങുകൾ അവസാനിച്ചു

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, വി മീഡിയയുടേത് അല്ല.