പെരിയാര്‍ കടുവാ സങ്കേതത്തിലെ വനമേഖലയില്‍ തുറന്നുവിട്ട അരികൊമ്പൻ തമിഴ്നാട് അതിര്‍ത്തിയിലെ വനമേഖലയില്‍...തുറന്നുവിട്ട സ്ഥലത്ത് നിന്ന് ഒന്‍പത് കിലോമീറ്റര്‍ അകലെയാണ് കൊമ്പൻ, ജിപിഎസ് കോളറില്‍ നിന്ന് സിഗ്നല്‍ ലഭിക്കുന്നുണ്ടെന്നാണ് വനംവകുപ്പ്
വനംവകുപ്പ് വാച്ചര്‍മാരുടെ സംഘം അരികൊമ്പനെ നിരീക്ഷിച്ച് വരുന്നു. ആനയുടെ ആരോഗ്യം തൃപ്തികരമാണെന്നും മയക്കത്തില്‍ നിന്ന് കൊമ്പൻ പൂര്‍ണമായും ഉണര്‍ന്നുവെന്നും വ്യക്തമാക്കി വനംവകുപ്പ് .
അരികൊമ്പൻ ദൗത്യത്തിന് വേണ്ടി ചിന്നക്കനാലില്‍ എത്തിച്ച കുങ്കിയാനകള്‍ ഇന്ന് മുതല്‍ മടങ്ങിത്തുടങ്ങിയേക്കും. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതിനാല്‍ ഇവരെ വീണ്ടും വയനാട്ടിലേക്ക് എത്തിക്കേണ്ടതുണ്ട്. കുങ്കികളെ കൊണ്ടു പോകാന്‍ രണ്ട് ലോറികളാണ് വനം വകുപ്പിനുള്ളത്. ഇതില്‍ രണ്ടാനകളെ ഇന്ന് കൊണ്ടു പോകും.
ആരൊക്കെയാണ് ആദ്യം പോകേണ്ടത് എന്നത് സംബന്ധിച്ച് ഡോ അരുണ്‍ സഖറിയയും വയനാട് ആര്‍ആര്‍ടി റേഞ്ച് ഓഫീസര്‍ രൂപേഷുമാണ് തീരുമാനം എടുക്കേണ്ടത്.


1 Comments
അരികൊമ്പൻ
ReplyDeleteവാര്‍ത്തകളോടു പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, വി മീഡിയയുടേത് അല്ല.