തിരുവനന്തപുരം :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പാലോട് പോലീസ് അറസ്റ്റ് ചെയ്തു.
പാലോട് പെരിങ്ങമ്മല ഒഴുകുപാറ നാലുസെന്റ് കോളനിയിൽ ഷിബിന മനസിലിൽ മുഹമ്മദ് ഹുസൈൻ (20)ആണ് പിടിയിലായത്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രായപൂർത്തിയാകുമ്പോൾ വിവാഹം കഴിച്ചുകൊള്ളാം എന്ന വാഗ്ധാനം നൽകി വശീകരിച്ചു പീഡനത്തിനിരയാക്കുകയായിരുന്നു.
പെൺകുട്ടിയിൽ നിന്നും സ്വർണ്ണാഭാരണങ്ങളും പ്രതി കൈക്കലാക്കി.
പിന്നീട് ഇയാൾ വിദേശത്തേക്ക് പോകാൻ ശ്രെമം നടത്തി.
ഇതറിഞ്ഞു പെൺകുട്ടി രക്ഷിതാക്കളുമായി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.
പ്രതി പെൺകുട്ടിയിൽ നിന്നും കൈക്കലാക്കിയ സ്വർന്നാഭരണങ്ങൾ സ്വകാര്യ സ്വർണ്ണപണയ സ്ഥാപനത്തിൽ നിന്നും പോലീസ് കണ്ടെടുത്തു.
പാലോട് പോലീസ് ഇൻസ്‌പെക്ടർ പി ഷാജിമോന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ എ. നിസാറുദ്ധീൻ, എ.എസ്.ഐ അൽഅമാൻ, സി.പി.ഒ മാരായ അരുൺ, നസീറ, ഗീത എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തപ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


2 Comments
സംഭവം ഉള്ളത് തന്നെയാണ്
ReplyDeleteപ്രതിക്ക് 20 വയസ് ഇരയുടെ വയസ് 17 വയസ് 11.5 മാസം
നിർദ്ദന വീട്ടിലെ അംഗമായr ആ പയ്യൻ ആ പെൺകുട്ടിയെ സ്നേഹിച്ച്
വീട്ട് കാർ ഇരുവരും സംസാരിച്ച് ഒത്ത് തീർപ്പാകുന്നു
പെൺകുട്ടിയുടെ രണ്ടാനച്ഛൻ (മുഴു കുടിയൻ) ഇത് മുതലാക്കുന്നു
അവിടെത്തെ കൗൺസിലർ ഒത്താശ ചെയ്യുന്നു
24 ദിവസം കഴിഞ്ഞ് പെൺകുട്ടി പ്രായപൂർത്തിയാകുന്ന മുറക്ക് വിവാഹം നടത്താമെന്ന് ഇരുവീട്ട് കാരും ഉറപ്പിക്കുന്നു.
ഒരു കമ്മൽ പ്രതി വാങ്ങി പണയം വച്ചത് തന്നെ
Pന്നെ Pal depolice
കുറെയെക്കെ കൂടുതലാ ലി കുറ്റപത്രം സമർപ്പിച്ചു
പേര് കിട്ടാൻ
പ്രതിയുടെ വീട്ടുകാർക്ക് നാണക്കേട് മിച്ചം
ആ പയ്യൻ്റെ ഭാവി ഗോവിന്ദ
Pന്നെ സ്വന്തമായി passportഇല്ലാത്തയാൾ എങ്ങിനെയാണ് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നത്
അതിന് തെളിവുണ്ടോ? മാമാധ്യമ സുഹൃത്തേ ::
ആ പയ്യൻ സ്വമേധയാ സ്റ്റേഷനിൽ ഹാജരായതാണ്
രണ്ട് ദിവസം അകാരണമായി സെല്ലിൽ പാർപ്പിച്ചു
ഇരയുടെ അച്ഛൻ' + കൗൺസിലർ = Pട
മാധ്യമ ധർമ്മം പാലിക്കണം
ആടിനെ പട്ടിയാക്കരുത് Plz
1947 കാലമല്ല ജനം ഇളകും
രണ്ടാനച്ഛന് എങ്ങിനെയെങ്കിലും ആ കുട്ടിയെ ഒഴിവാക്കിയാൽ മതി
നിരപരാധികളായ ഒരു പാട് പെരുപ്പക്കാർ ഇന്ന് ജയിലിൽ കഴിയുന്നുണ്ട് അതിനുത്തരവാദി ഒരു പരിധി വരെ നമ്മുടെ Pട ആണ്
സംഭവസ്ഥലത്ത് ഞാൻ ഉണ്ടായിരുന്ന്
സ്വന്തം പേര് വെളിപ്പെടുത്താൻ ധൈര്യം കാണിക്കണം mr തന്റെ ബന്ധു ആണെങ്കിൽ അതങ്ങ് തുറന്നു പറയണം ഞങ്ങളും നാട്ടുകാരാണ് ചോറ് തന്നെയാ തിന്നുന്നെ 🤮ഒരു ഒളിപ്പോര് കമന്റും കൊണ്ട് വന്നിരിക്കുന്നു
ReplyDeleteവാര്‍ത്തകളോടു പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, വി മീഡിയയുടേത് അല്ല.