പാലക്കാട്: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്‍റെ പിന്‍ചക്രം ഊരിത്തെറിച്ചു. ബസ് സമീപത്തെ കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ചുനിന്നതിനാൽ ഒഴിവായത് വൻ ദുരന്തം. അട്ടപ്പാടിക്കു സമീപമാണ് ഓടുന്ന ബസിന്റെ ടയർ ഊരിത്തെറിച്ചത്.
മണ്ണാര്‍ക്കാടുനിന്ന് ആനക്കട്ടിയിലേക്കു പോകുന്ന ബസാണ് അപകടത്തില്‍പെട്ടത്.അപകട സമയത്ത് വിദ്യാർഥികൾ ഉൾപ്പെടെ നാൽപതിലധികം യാത്രക്കാർ ബസിലുണ്ടായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. ടയർ ഊരിത്തെറിക്കാനിടയായ കാരണം വ്യക്തമല്ലെന്നും ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നാണ് അധികൃതരുടെ ഭാഷ്യം.
.jpeg)

1 Comments
😄
ReplyDeleteവാര്‍ത്തകളോടു പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, വി മീഡിയയുടേത് അല്ല.