BREAKING NEWS

6/recent/ticker-posts

കടത്തികൊണ്ടുവന്ന 12കിലോയിലതികം കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ.

 


https://youtu.be/z_EAdODPaIE




തിരുവനന്തപുരം :കടത്തികൊണ്ടുവന്ന 12കിലോയിലതികം കഞ്ചാവുമായി യുവാവ് പാലോട് പോലീസിന്റെ പിടിയിലായി.

തൊളിക്കോട് മാങ്കോട്ട്കോണം ആഷിക് മനസിലിൽ മുഹമ്മദ്‌ ആഷിക് (27) ആണ് പോലീസ് പിടിയിലായത്.


തിരുവനന്തപുരം റൂറൽ പോലീസ് മേധാവി ശില്പ ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക്സെൽ ഡി.വൈ.എസ്.പി രാസിത് ന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്‌ക്വാഡിലെ എസ്.ഐ ഷിബു, എ.എസ്.ഐ മാരായ സുനിൽലാൽ,സജു സി.പി.ഒ മാരായ സതികുമാർ,നെവിൽരാജ്, ഉമേഷ്‌ബാബു, ശ്രീനാഥ്, അനൂപ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ ദിവസങ്ങളുടെ നിരീക്ഷണത്തിന് ശേഷം പ്രതിയെ അതിസാഹസികമായി പിടികൂടിയത്.


ആർമി എന്ന് രേഖപ്പെടുത്തിയ കാറിനുള്ളിൽ കഞ്ചാവ് ഒളിപ്പിച്ച ശേഷം ഇയാൾ പാലോട് ജംഗ്ഷന് സമീപം ഉള്ള വീട്ടിനുള്ളിൽ ഇരുന്ന പ്രതിയെയാണ് പോലീസ് പിടികൂടിയത്.

പിടികൂടിയ പ്രതിയെ പാലോട് പോലീസിന് കൈമാറി തുടർന്ന് പാലോട് പോലീസ് ഇൻസ്‌പെക്ടർ പി.ഷാജിമോന്റെനേതൃത്വത്തിൽ,എസ്.ഐ നിസാറുദ്ധീൻ,എ.എസ്.ഐ അൽഅമാൻ,ജോയ്, ജി.എസ്.ഐ ഉദയകുമാർ, സി.പി.ഒ മാരായ വിനീത്, ഗീത,സുജു, പ്രണവ് എന്നിവർ നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സ്വരൂപിന്റെ സാന്നിധ്യത്തിൽ ദേഹപരിശോധന ഉൾപ്പടെ നടത്തി തൊണ്ടിമുതൽ സീൽ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു.


Post a Comment

1 Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, വി മീഡിയയുടേത് അല്ല.