മികച്ച പി ടി എ യ്ക്കുള്ള സംസ്ഥാനസർക്കാർ പുരസ്ക്കാരങ്ങൾപ്രഖ്യാപിച്ചപ്പോൾ , സംസ്ഥാനതലത്തിൽയു പി വിഭാഗത്തിൽ മുന്നാം സ്ഥാനവുമായിവിതുര ഗവ:യു പി എസ്. ജില്ലാ തലത്തിൽഒന്നാം സ്ഥാനവും വിതുര യു പി എസ്സിന്‌ആയിരുന്നു. ഇരട്ടി മധുരം.
1380 കുട്ടികൾ പഠിക്കുന്ന മലയോര മേഖലയിലെ ഏറ്റവും വലിയ സ്കൂളുകളിൽ ഒന്നാണ് വിതുര ഗവ:യു പി എസ്സ്, കലാ കായിക രംഗത്തും അക്കാദമിക് രംഗത്തും ഇന്ന് ജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളിൽ ഒന്നാണ്.
ഏറ്റവും സാധരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ വിദ്യാലയത്തെ ഈ രീതിയിൽ വളർത്തി എടുക്കുന്നതിൽ അദ്ധ്യാപക രക്ഷകർത്താ സമിതിയ്‌ക്ക് നിസ്തുല പങ്കാണുള്ളത്. സജീവ പൊതുപ്രവർത്തകനും പാലോട് സഹകരണ കാർഷിക വികസന ബാങ്ക് പ്രസിഡന്റുമായ ശ്രി.എസ് സഞ്ജയന്റെ നേത്യത്വത്തിലുള്ള പി ടി എ കമ്മിറ്റി, കുട്ടികളുടേയും സ്കൂളിന്റേയും ഓരോ ആവശ്യങ്ങളും സ്വന്തം കാര്യമായി കണ്ടതിന്റെ കൂടി നേട്ടമാണ് ഈ പുരസ്ക്കാരലബ്ധി.
മികച്ച ഭൗതിക സാഹചര്യങ്ങൾ, മികച്ച അന്തരീക്ഷം ഒരുക്കും. മികച്ച അന്തരീക്ഷം മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന് ഗുണകരം ആകും. അതിന്റെ വലിയ ഉദാഹരണങ്ങളിൽ ഒന്നാണ് വിതുര ഗവ: യു പി എസ്സ്. വലിയ നേട്ടങ്ങളിലേയ്ക്ക് കുതിക്കുകയാണ്.


1 Comments
Congrats
ReplyDeleteവാര്‍ത്തകളോടു പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, വി മീഡിയയുടേത് അല്ല.