BREAKING NEWS

6/recent/ticker-posts

ഗൾഫുകാരന്റെ ഭാര്യയെ ശല്യം ചെയ്തയാളിന് കൊട്ടേഷൻ നൽകി മർദ്ദനം പ്രതികൾ പോലീസ് പിടിയിൽ




 തിരുവനന്തപുരം :പാലോട്ട് ഗൾഫുകാരനായ പെരിങ്ങമ്മല സ്വദേശി ഷൈജുവിന്റെ ഭാര്യയെ സ്ഥിരമായി ഫോൺ വഴി മെസ്സേജ് അയച്ചു ഫോൺ വിളിച്ചും ശല്യം ചെയ്തു വന്നിരുന്ന തെന്നൂർ ഞാറനീലി കുന്നുംപുറത്ത് വീട്ടിൽ രാജൻ മകൻ ശുഹൈബ് എന്ന് വിളിക്കുന്ന സുഭാഷ് എന്ന ആളിനെ ഗൾഫുകാരൻ കൊട്ടേഷൻ നൽകി മർദ്ദിച്ചു.


 മത്സ്യക്കച്ചവടക്കാരനായ പ്രതിയുടെ ശല്യം സഹിക്കവയ്യാതെ വന്നപ്പോൾ വിവരം ഗൾഫുകാരനായ ഭർത്താവിനോട് ഭാര്യ പറയുകയായിരുന്നു അവധിക്ക് അടുത്ത് നാട്ടിൽ വന്ന ഗൾഫുകാരനായ ഷൈജു സുഹൃത്തുക്കൾക്ക് മദ്യവും പണവും നൽകിയാണ് മാരകമായി മർദ്ദിച്ചത്.


 തലയ്ക്കും മുഖത്തും പരിക്കേറ്റ സുഭാഷ് ആശുപത്രിയിൽ ചികിത്സയിലാണ്

 തെന്നൂർ അരയക്കുന്ന് റോഡരികത്ത് വീട്ടിൽ ഗോപിനാഥൻ മകൻ ഷൈജു (36), തെല്ലൂർ ഇലയം ആറ് കണ്ണൻകുഴി ചതുപ്പിൽ വീട്ടിൽ ജോൺ കുട്ടി മകൻ റോയ് (39), ആറ് കണ്ണൻ കുഴി ജോൺ കുട്ടി മകൻ റോണി( 37 ) തന്നൂർ അരയക്കുന്ന് വടക്കേ വീട്ടിൽ സുകു മകൻ സുമേഷ് (33) എന്നിവരാണ് പാലോട് പോലീസിന്റെ പിടിയിലായത്. സംഭവശേഷം വിദേശത്തേക്ക് കടക്കാൻ തിരുവനന്തപുരം എയർപോർട്ടിലേക്ക് പോകുന്ന വഴിയിൽ വച്ചാണ് ഷൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തത് മറ്റു പ്രതികളെ വിവിധ സ്ഥലങ്ങളിൽ നിന്ന് പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പാലോട് പോലീസിൽ ഇൻസ്പെക്ടർ പി ഷാജിമോൻ എസ് ഐ റഹീം, ജോയ് വിഎസ്, രാജൻ സിപിഒ സുജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

Post a Comment

1 Comments

  1. ഇൻസ്പെക്ടറുടെ പേര് പിശാജിമോൻ എന്നാണോ ? മലയാള ഭാഷയിൽ അല്പം കൂടി ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും

    ReplyDelete

വാര്‍ത്തകളോടു പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, വി മീഡിയയുടേത് അല്ല.