BREAKING NEWS

6/recent/ticker-posts

കാമുകൻ കാമുകിയെ കൊലപ്പെടുത്തിയ കേസിൽ കൊലപാതകി കുടുങ്ങിയത് പോലീസുകാരന്റെ സമയോചിതമായ ഇടപെടലിലൂടെ

 





 തിരുവനന്തപുരം വിതുര ഗ്രാമപഞ്ചായത്ത് മണലി വാർഡിൽ ഇന്നലെ നടന്ന നാടിനെ നടുക്കിയ കൊലപാതകത്തിൽ പ്രതി പിടിയിൽ ആയത് പോലീസ് ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലിലൂടെ.

 കൊലപാതകശേഷം പാലോട് സ്റ്റേഷൻ പരിധിയിലെ പനയമുട്ടം ഭാഗത്തെ വനത്തിനുള്ളിൽ ഒളിച്ച പ്രതിയെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ആണ് കണ്ടെത്തിയത്. ഈസമയം
 സി.പി.ഒ സുജുകുമാർ സ്ഥലത്ത് എത്തുകയായിരുന്നു.
 ഈ പോലീസ് ഉദ്യോഗസ്ഥൻ വളരെ രമ്യമായും, ആധികാരികമായും പ്രതിയോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുകയായിരുന്നു.
 പലതും പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിച്ച പ്രതിയെ പോകാൻ സമ്മതിക്കാതെ പോലീസ് ഉദ്യോഗസ്ഥൻ  ചോദ്യങ്ങൾ ചോദിച്ച് കാര്യങ്ങൾ മനസ്സിലാക്കി.
 ഇങ്ങനെയാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റെ വിവരം പുറംലോകം അറിയുന്നത്.ഉടൻതന്നെ പാലോട് സ്റ്റേഷൻ ഓഫീസറെ വിവരമറിയിക്കുകയും പാലോട് നിന്ന് പോലീസ് വാഹനം എത്തി പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
 പ്രതിയെ പാലോട് നിന്ന് കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിതുര സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

Post a Comment

1 Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, വി മീഡിയയുടേത് അല്ല.