BREAKING NEWS

6/recent/ticker-posts

മലയോര ഹൈവേയിൽ മരണക്കുഴി ഉണ്ടാക്കി ജലവിഭവ വകുപ്പ്

 



തിരുവനന്തപുരം ജില്ലയിലെ മലയോരഹൈവേയുടെ നിർമ്മാണം പൂർത്തിയായ പ്രധാന ഭാഗമായ വെള്ളനാട് -ചെറ്റച്ചൽ റോഡിൽ തൊളിക്കോട് പഞ്ചായത്ത്‌ ഭാഗത്ത് തച്ചൻകോട് ജംഗ്ഷന് സമീപം വാട്ടർ അതോറിട്ടി യാത്രക്കാർക്കായി മരണക്കുഴി നിർമ്മിച്ചിരിക്കുന്നതായി ആക്ഷേപം.
വിതുര - തൊളിക്കോട് കുടിവെള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് റോഡിനു നടുവിലായി കുഴിഎടുത്തിട്ടുള്ളത്.
ഇവിടെ വൻ അപകടമാണ് പതിയിരിക്കുന്നത്.
നിർമ്മാണം കഴിഞ്ഞ് വർഷങ്ങൾക്ക് ഇപ്പുറവും നിർമ്മാണകമ്പനി വളരെ നല്ല രീതിയിൽ പരിപാലനം നടത്തിവരുന്ന റോഡിലാണ് വാട്ടർ അതോറിറ്റി ഈ വിധത്തിൽ തോന്നിവാസം കാണിച്ചിരിക്കുന്നത് എന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.






ഇവിടെ അടിയന്തിരമായി റോഡ് വൃത്തിയാക്കി അപകടമുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചില്ലെങ്കിൽ വലിയ അപകടങ്ങൾക്ക് കാരണമാകും.
വാട്ടർ അതോറിറ്റി ജനങ്ങളോട് നടത്തുന്ന ഇത്തരം വെല്ലുവിളികൾ അധികാരികൾ കാണേണ്ടതാണ്.

Post a Comment

1 Comments

  1. Ivanmarude sthiram paripadi aanu evide nalla road kandalum ivanmar avide kuzhichu nasam akum

    ReplyDelete

വാര്‍ത്തകളോടു പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, വി മീഡിയയുടേത് അല്ല.