BREAKING NEWS

6/recent/ticker-posts

നെടുമങ്ങാടിന് സമീപം അപകടം ;യുവാവിന് ദാരുണ അന്ത്യം.

 


നെടുമങ്ങാട്: സംസ്ഥാന പാത രണ്ടിൽ കൊല്ലംകാവിനു സമീപം ബൈക്കും കെ.എസ്.ആർ.ടി.സി. ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കൊല്ലംകാവ് മാടങ്കാവ് ഷിജു ഭവനിൽ ഷിജു (40) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.മണിയോടെ ആണ് സംഭവം.




മാനന്തവാടിയിൽ നിന്ന് നെടുമങ്ങാട് വഴി തിരുവനന്തപുരത്തേക്കു പോയ സൂപ്പർ ഫാസ്റ്റ് ബസിനടിയിലേക്ക് വളവിൽ ഓവർട്ടേക്ക് ചെയ്യുന്നതിനിടയിൽ കാറിൽ തട്ടി ഷിജു സഞ്ചരിച്ചിരുന്ന ബൈക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. 



ഷിജുവിന്റെ രണ്ട് കാലിലും ബസ് കയറിയ നിലയിലായിരുന്നു.


തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ഡീസൽ മെക്കാനിക് വർക്‌ഷോപ്പിലെ ജോലിക്കാരനാണ് ഷിജു. ഷിജുവിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.



അതേ സമയം അപകടം നടന്നഉടൻ 108 ആംബുലൻസ് വിളിച്ചെങ്കിൽ അരമണിക്കൂറോളം കഴിഞ്ഞാണ് ആംബുലൻസ് എത്തിയത്.പോലീസ് എത്തുന്നതിനു മുൻപ് തന്നെ നെടുമങ്ങാട് ഫയർഫോഴ്സ് സ്ഥലത്തെത്തി ഫയർ ഫോഴ്‌സ് സംഘത്തിന്റെ നേതൃത്വത്തിൽ ആണ് അപകടത്തിൽ പരിക്കേറ്റ ആളെ ആംബുലൻസിലേക്ക് മാറ്റിയതും, ഗതാഗത നിയന്ത്രണം ഉൾപ്പടെ നടത്തിയത്.പിന്നീട് നെടുമങ്ങാട് നിന്നുള്ള പോലീസും സ്ഥലത്തെത്തി

Post a Comment

1 Comments

  1. വാർത്ത കൊടുക്കുമ്പോൾ സത്യസന്ധത പുലർത്തണം

    സംഭവം നടന്ന ഉടനെ 108 ആംബുലൻസ് എത്തിയതാണ് , എന്നിട്ട് ഇതിൽ വന്നതോ? കഷ്ടം

    ReplyDelete

വാര്‍ത്തകളോടു പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, വി മീഡിയയുടേത് അല്ല.