BREAKING NEWS

6/recent/ticker-posts

മുതുവിള - ചെല്ലഞ്ചി - കുടവനാട് - നന്ദിയോട് റോഡിന് 64.49 കോടി യുടെ ഭരണാനുമതി.

 



വാമനപുരം മണ്ഡലത്തിലെ കല്ലറ, പനവൂർ, നന്ദിയോട് പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന മുതുവിള - പരപ്പിൽ - ചെല്ലഞ്ചി - കുടവനാട് - നന്ദിയോട് റോഡിന് കിഫ് ബി മുഖാന്തിരം 64.49 കോടി രൂപയുടെ  ഭരണാനുമതി ലഭിച്ചു. ബി.എം, ബിസി നിലവാരത്തിൽ കെ ആർ എഫ് ബി മുഖാന്തിരം കഴിഞ്ഞ വർഷം എസ്റ്റിമേറ്റ്  തയ്യാറാക്കി നൽകിയി രുന്നെങ്കിലും സാങ്കേ തിക പരിശോധനകൾ പൂർത്തിയാകാത്തതിനാലാണ് അനുമതി ലഭിക്കാൻ താമസം നേരിട്ടത്. ആധുനിക രീതിയിൽ  നിർമ്മി ക്കുന്ന റോഡിൽ മികച്ച ഡ്രയിനേജ് സംവിധാന ങ്ങൾ, റോഡ് സുരക്ഷാ മാർക്കിംഗുകൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. റോഡ് നിർമ്മാണം പൂർത്തിയാകുന്ന തോടെ മണ്ഡലത്തിലെ  ബഹു ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ മറ്റൊരു ചിരകാലാഭിലാ ഷമാണ് സാക്ഷാത്ക്ക രിക്കപ്പെടുന്നത്.  സാങ്കേതികാനുമതി  ലഭ്യമാക്കി റോഡ് പ്രവൃത്തി വേഗത്തിൽ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കു മെന്ന് ഡി.കെ മുരളി എം.എൽ എ അറിയിച്ചു.

Post a Comment

1 Comments

  1. 2020ല്ലും ഭരണാനുമതി കിട്ടിയതല്ലേ.. ഒരു റോഡിനു രണ്ട് ഭരണാനുമതിയോ?

    ReplyDelete

വാര്‍ത്തകളോടു പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, വി മീഡിയയുടേത് അല്ല.