തിരുവനന്തപുരം : പാലോട് വനം റെയിഞ്ചിൽ പൊന്മുടി ഇക്കോടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ നടത്തുന്ന വനസംരക്ഷണ സമിതി (VSS) ബയലാ നിയമപ്രകാരം അല്ലാതെ പ്രവർത്തിക്കുന്നു.
രണ്ട് വർഷമാണ് ഒരു ഭരണ സമിതിയുടെ കാലാവധി എന്നിരിക്കെ നിലവിലെ ഭരണസമിതി കഴിഞ്ഞ ഏഴ് വർഷമായി അനധികൃതമായി പ്രവർത്തിക്കുകയാണ്.280ൽ പരം പ്രദേശവാസികളായ തൊഴിലാളികളാണ് പൊന്മുടി വനസംരക്ഷണ സമിതിയുടെ അംഗങ്ങളായി ജോലി ചെയ്ത് വരുന്നത്. ഇവരിൽ ഭരണസമിതി തിരഞ്ഞെടുപ്പിൽ വോട്ട്അവകാശം ഉള്ളത് 125 അംഗങ്ങൾക്കാണ്.നാല് മാസങ്ങൾക്ക് മുൻപ് വനസംരക്ഷണ സമിതിഅംഗങ്ങളുടെ ആവശ്യപ്രകാരം പാലോട് റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ ഗോൾഡൻ വാലിസെക്ഷൻ ഫോറസ്റ്റ് ഓഫീസിൽ വിളിച്ചുചേർത്ത പൊതുയോഗത്തിൽ ഉടൻ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയകൾ ആരംഭിച്ച് പൂർത്തിയാക്കണം എന്നതീരുമാനം എടുക്കുകയും സമിതിയിലെ തൊണ്ണൂറ് ശതമാനം അംഗങ്ങൾ അംഗീകരിച്ച് ഒപ്പിടുകയും ചെയ്തു.എന്നാൽ അതിനു ശേഷം ഏതൊരു വിധ നടപടിക്രമങ്ങളും നടന്നില്ല മാത്രവുമല്ല നിലവിൽ വന സംരക്ഷണ സമിതി അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിൽ തുടരുകയുമാണ്.ഈ സാഹചര്യത്തിൽ തൊഴിലാളികൾക്ക് കൃത്യമായി തൊഴിൽ ലഭിക്കുന്നില്ലെന്നും,മുൻ ഭരണസമിതിയുടെ കാലത്ത് കൂടുതൽ തൊഴിൽ ലഭ്യമാകുന്ന രീതിയിൽ സ്ഥാപിച്ച പദ്ധതികൾ പ്രവർത്തിപ്പിക്കാതെ ഉപേക്ഷിച്ച നിലയിലാണ്.സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പടെ കുത്തഴിഞ്ഞ ഭരണനിർവ്വഹണമാണ് നിലവിൽ നടക്കുന്നതെന്നും.തിരഞ്ഞെടുപ്പ് നടത്തി കാര്യക്ഷമമായ രീതിയിൽ പ്രവർത്തനം നടപ്പിലാക്കാൻ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കണമെന്നും, സമിതി അംഗങ്ങളുട ഉപജീവനം ഉറപ്പാകണമെന്നും സമിതിയിലെ അംഗങ്ങൾ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനമെടുത്ത് ആഗസ്റ്റിൽ ചേർന്ന പൊതു യോഗം.
1 Comments
പുറത്ത് നിൽക്കുന്നവർക്ക്
ReplyDeleteഅകത്ത് വന്നിട്ട് കൈ ഇട്ട് വരാൻ അല്ലെ...ഈ ശുഷ്കാന്തി, അല്ലാണ്ട് ഗൈഡുകളുടെ ഉന്നമനത്തിന് അല്ലല്ലോ 😅
വാര്‍ത്തകളോടു പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, വി മീഡിയയുടേത് അല്ല.